About us

ലോകമെമ്പാടും പെയ്തിറങ്ങിയ കോവിഡ് എന്ന മഹാമാരിയുടെ സംഹാരതാണ്ഡവം അനന്തമായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഈ വര്‍ത്തമാന കാലഘട്ടത്തില്‍ വീടിന് പുറത്തിറങ്ങുക എന്നത് പോലും ദുഷ്‌കരമാണ്. അനുദിനം പ്രാധാന്യമേറിക്കൊണ്ടരിക്കുന്നതും സാമാന്യവത്കരിക്കപ്പെട്ടിരിക്കുന്നതുമായ നേരിട്ടുള്ള വിപണന രീതി ഇന്ന് കേരളത്തിലും സാര്‍വ്വത്രികമായികൊണ്ടിരിക്കുകയാണ്. കേവലം നമ്മുടെ ഒരു വിരല്‍തുമ്പിന്റെ ചലനം കൊണ്ട് നിത്യോപയോഗ സാധനങ്ങള്‍  വാതില്‍പ്പടിയില്‍ എത്തിക്കപ്പെടുന്ന രീതിയിലേക്ക് നാം ഇതിനോടകം തന്നെ ഏറെക്കുറെ മാറിക്കഴിഞ്ഞിരിക്കുന്നു.


ഇവിടെയാണ് cookwithfresh.com ന്റെ പ്രസക്തിയും. നിങ്ങള്‍ കടകളിലും കമ്പോളങ്ങളിലും പോയി വിലയേറിയ സമയം കളയാതെ തന്നെ ഗുണമേന്മയേറിയതും ഉന്നത ഗുണനിലവാരം പുലര്‍ത്തുന്നതും തിരഞ്ഞെടുക്കപ്പെട്ടതുമായ പച്ചക്കറികളും, പഴങ്ങളും, മത്സ്യവും മാസവും ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഞങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നു. അരോഗ്യം ഹനിപ്പിക്കുന്ന രാസവസ്തുക്കള്‍ ചേര്‍ത്ത് ദിവസങ്ങളോളം സൂക്ഷിച്ച് വെയ്ക്കുന്ന സാധനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുന്ന ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസകരമാണ് ഞങ്ങളുടെ ഈ സംരംഭം. ആവശ്യമുള്ള സാധനങ്ങള്‍ സൈറ്റിലൂടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാം. ഓര്‍ഡര്‍ നല്‍കി നിബന്ധനകള്‍ക്ക് വിധേയമായി സാധനങ്ങള്‍ നിങ്ങള്‍ക്ക് എത്തിച്ച് തരുന്നു.